NEWS
വെൺമണി മാർത്തോമ്മാ സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
09/10/2026 09:31 PM IST
nila

വെൺമണി : പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതി പിടിഎ പ്രസിഡണ്ട് എസ്സ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രശ്മികുമാരി
വെൺമണി മാർത്തോമ്മാ സ്കൂളിൽ
ഉദ്ഘാടനം ചെയ്തു. അഡ്വ. എബി കുര്യാക്കോസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു . വെൺമണി പഞ്ചായത്ത് അംഗം ദിലീപ് ഗാർഡൻസ് , പ്രിൻസിപ്പൽ ഷീബ ഉമ്മൻ , ഹെഡ്മാസ്റ്റർ സജി അലക്സ് , സ്റ്റാഫ് സെക്രട്ടറി ജോൺ കെ മാത്യു , മറിയാമ്മ കുര്യൻ കൺവീനറന്മാരായ ജോളി മാത്യു , ആഷിക് വി ഷാജു എന്നിവർ പ്രസംഗിച്ചു
പാഠപുസ്തകത്തിനപ്പുറത്തുള്ള പഠനാനുഭവങ്ങൾ നൽകുന്നതിനും , സ്വയം പഠിക്കുന്നതിനും , ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായി ഇടപെടുന്നതിനുള്ള ശേഷി കൈവരിക്കുന്നതിനും സഹായിക്കുന്നതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











